നോവലിൻ്റെ കേന്ദ്രകഥാപാത്രമായ പൗർണ്ണമി എന്ന ശക്തയായ സ്ത്രീയുടെ യാത്രയാണ് ഇതിൻ്റെ കാതൽ. എഴുത്തുകാരിയുടെ ഭാവനയിൽനിന്ന് IPS ഓഫീസറുടെ കർമ്മനിരതയിലേക്ക് അവൾ നടത്തുന്ന മാറ്റം അവിശ്വസനീയമാണ്. ഗ്രാമീണതയുടെ നന്മകൾ പേറുമ്പോഴും, നഗരത്തിലെ വെല്ലുവിളികളെ അവൾ നേരിടുന്നത് വായനയ്ക്ക് ഊർജ്ജം പകരുന്നു.
ഒരുവശത്ത് വിഷു ആഘോഷങ്ങളുടെ ഗൃഹാതുരമായ ഓർമ്മകൾ പങ്കുവെക്കുമ്പോൾ, മറുവശത്ത് ഒരു ക്രൈം കേസിൻ്റെ നിഗൂഢതയും നീതിക്കുവേണ്ടിയുള്ള പോരാട്ടവും കഥയ്ക്ക് ത്രില്ലർ സ്വഭാവം നൽകുന്നു. IPS ഓഫീസറായ ആകാശുമായുള്ള പൗർണ്ണമിയുടെ പ്രണയം, വെറും റൊമാൻസ് മാത്രമല്ല, ഒരുമിച്ച് ദൗത്യങ്ങൾ പൂർത്തിയാക്കുന്ന ശക്തമായ ബന്ധമാണ്.
സ്നേഹത്തിൻ്റെ, വിശ്വാസത്തിൻ്റെ, നീതിയുടെ, സ്വപ്നങ്ങളുടെ ഒരു പുതിയ ലോകം തുറന്നുതരുന്ന ഈ നോവൽ തീർച്ചയായും ഓരോ വായനക്കാരനും ഒരുപാട് നല്ല ചിന്തകൾ സമ്മാനിക്കും.

ജനിച്ചത് ചെന്നൈ എഗ്മോറിൽ. പാലക്കാട് ജില്ലയിൽ കോങ്ങാട് വീട്. വിദ്യാഭ്യാസം സംസ്കൃത സ്കൂളിൽ. Type writting ലോവർ, ഹയർ, ഷോർട്ട് ഹാൻഡ് ലോവർ, ഹിന്ദി പ്രാഥമിക്, പ്രിന്റിംഗ് ടെക്നോളജി, എന്നിവ കഴിഞ്ഞു. Southern Railway Employi ശങ്കുണ്ണി നായരുടേയും, കുഞ്ഞിലക്ഷ്മി അമ്മയുടേയും മകൾ. കവിതകൾ, ലേഖനം, ചെറുകഥകൾ, ആസ...